തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ഇന്നലെ രാവിലെയോടെയാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിനായി വിഡിയോ പകര്‍ത്താന്‍ മോഹനന് എത്തിയത്. കുണ്ടൂര്‍ കടവിലെത്തി വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.
ഇതിനിടെ മോഹനന് പിന്നാലെ എത്തി നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മോഹനനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.