കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ അറുപത്തിമൂന്നുകാരനായ വൈദികന് അറസ്റ്റില്‍. പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അതേസമയം, ഇന്നലെയാണ് പരാതി ലഭിച്ചതെന്ന് വരാപ്പുഴ പൊലീസ് പറഞ്ഞു. പള്ളിമേടയിലേക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വീട്ടിലെ 14കാരന് നേരെയാണ് അതിക്രമമുണ്ടായത്.
കുട്ടിയെ ഉടന്‍ തന്നെ കൗണ്‍സലിങ്ങിന് വിധേയനാക്കുമെന്ന് പൊലീസ് പറഞ്ഞു. എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദീകനാണ് ജോസഫ് കൊടിയന്‍.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രതികരണം ഇങ്ങനെ
‘എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദികന് ജോസഫ് കൊടിയനെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത്. 14 വയസുള്ള ആണ്‍കുട്ടിയാണ് അതിക്രമം നേരിട്ടത്. കുട്ടിയുടെ വീട്ടില്‍ നിന്നാണ് ഫാ. ജോസഫ് കൊടിയന്‍ ഭക്ഷണമെത്തിച്ചിരുന്നത്.
ഓഗസ്റ്റ് 11ന് രാത്രി കുട്ടി പതിവു പോലെ ഭക്ഷണം കൊടുക്കാന്‍ ചെന്നതായിരുന്നു. വൈദികന് കുട്ടിയെ പുറകിലൂടെ വട്ടം പിടിച്ചു നിക്കറിലൂടെ കൈയ്യിട്ടു. കുട്ടി കുതറിമാറി വൈദികന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടി. ഇന്നലെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമുള്ള 7, 8 വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിക്ക് ഉടനെ തന്നെ കൗണ്‍സലിങ് നല്‍കും.’