മലപ്പുറം: പരസ്യമായി ദേശീയ പതാക കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാക കത്തിച്ചത്.
ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എസ്ഐ ജോസ് കെ ജി, എസ് സിപിഒ സുനില്‍ കെ കെ, സിപിഒ അലക്സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.