ആലപ്പുഴ: ആലപ്പുഴയില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്. കായംകുളത്താണ് സംഭവം. സംഭവത്തില്‍ കായംകുളം ട്രാഫിക് എ എസ് ഐ അമീര്‍ ഖാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. എ എസ് ഐ അമീര്‍ ഖാന്റെ കാലിലൂടെ ബൈക്ക് കയറിറങ്ങുകയായിരുന്നു. അമീര്‍ ഖാന് കൈ കാണിച്ചിട്ടും, ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന് നിര്‍ത്താതെ പോവുകയായിരുന്നു.
കായംകുളം മുരുക്കുംമൂട്ടില്‍ വെച്ചാണ് അപകടം നടന്നത്. എഎസ്ഐ അമീര്‍ ഖാനെ സഹപ്രവര്‍ത്തകര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.