കൊല്ലം: കൊല്ലത്ത് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. കടപ്പാക്കട സ്വദേശിനിയും റിട്ടയര്‍ഡ് അധ്യാപികയുമായ മേരിക്കുട്ടിയെയാണ് വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കോടികളുടെ ആസ്തിയുളളയാളാണ് മേരിക്കുട്ടി. അവശനിലയില്‍ കണ്ടെത്തിയ മേരിക്കുട്ടിയെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ് മേരിക്കുട്ടി.
മേരിക്കുട്ടിയുടെ ഏകമകന് ദീപക് ജോണ്‍ ഒന്നര വര്‍ഷം മുന്‍പു ഹൃദയാഘാതം മൂലം മരിച്ചു.
ബാങ്ക് ജീവനക്കാരനായിരുന്ന മകന്റെ മരണത്തെത്തുടര്‍ന്നു മേരിക്കുട്ടി തനിച്ചായിരുന്നു താമസം. മേരിക്കുട്ടി അവശയായതിന് കാരണം വ്യക്തമല്ല. ഇവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചോയെന്നതില് സംശയമുണ്ട്. ശരീരത്തെ സാവകാശം ബാധിക്കുന്ന വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.
ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടുപകരണങ്ങളും ചിലര്‍ നേരത്ത കടത്തിക്കൊണ്ടു പോയിരുന്നു. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടര്‍ന്നാണ് കൗണ്‍സിലര്‍ ഗിരിഷ് ഇടപെട്ടത്. മേരിക്കുട്ടിയുടെ മകന് ദീപക്കിന്റെ സുഹൃത്ത് കൂടിയാണ് ഗിരീഷ്.
മേരിക്കുട്ടിയുമായി അടുത്ത ബന്ധമില്ലാത്ത ചിലര്‍ വീടിനോട് ചേര്‍ന്ന് വരുന്ന സ്ഥലത്ത് താമസിക്കുന്നതായാണ് വിവരം. മേരിക്കുട്ടിയുടെ ആസ്തികള്‍ കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വര്‍ണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും കൗണ്‍സിലറായ ഗിരീഷ് പൊലിസിന് നല്കിയ പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.