തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്ത്രീധനപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്സാന ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് ഒന്നിനാണ് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം.ഒരുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ സ്ത്രീധനത്തെ ചൊല്ലി യുവതി പീഡനത്തിന് ഇരയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മൂന്ന്പീടികയിലെ അഫ്സാനയും അമലും താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെച്ചാണ് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. വിവാഹത്തിന് ശേഷം നിരന്തരമായി സ്ത്രീധനത്തെ ചൊല്ലി അമലിന്റെ വീട്ടുകാര്‍ അഫ്സാനയുമായി വഴക്കിട്ടിരുന്നു. കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശിയാണ് അഫ്സാന. അമല്‍ മൊബൈല്‍ ഷോപ്പ് ജിവനക്കാരനാണ്.