കൊച്ചി: പ്രശസ്ത വ്ളോഗര്‍ മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന് അഗസ്റ്റിന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിനാണ് വ്ളോഗറ് എക്സൈസിന്റെ പിടിയിലായത്.
ഇപ്പോഴിതാ എക്സൈസ് ഓഫീസിനുള്ളില്‍ വെച്ചുള്ള വ്ളോഗറിന്റെ വീഡിയോയാണ് വൈറലാവുന്നത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍ ഉദ്യോഗസ്ഥരോട് കഞ്ചാവിന്റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോയാണിത്. കഞ്ചാവ് ലഹരിയില്‍ റാപ്പ് ഗാനത്തിന്റെ ശൈലിയിലാണ് കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നത്.
താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നുമാണ് യുവാവിന്റെ വാദം. കഞ്ചാവ് ഭൂമിയില്‍ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാള്‍ എക്സൈസിനോട് പറഞ്ഞു.
കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാന്‍ പ്രകൃതി സ്നേഹിയാണ്’- ഫ്രാന്‍സിസ് നെവിന് അഗസ്റ്റിന് പറഞ്ഞു.കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് യൂട്യൂബ് വ്ളോഗറായ പ്രാന്സിസ്സ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ പൊക്കുകയായിരുന്നു.