കൊല്ലം: അത്യാവശ്യമായ ഒരു കാര്യമാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടതെന്ന് എംഎല്‍എ കെ ബി ഗണേഷ്കുമാര്. പല പെണ്‍കുട്ടികളുടെയും ഭാവിയെ നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വടമണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ചുള്ള എംഎല്‍എയുടെ പരാമര്‍ശം. രക്ഷിതാക്കള്‍ ഈ വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
also read: ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ചു, വിവാഹിതയായ യുവതിയെ വീട്ടില്‍ക്കയറി വെട്ടി 29കാരന്, അറസ്റ്റ്
കരയോഗം നടത്തിയ മത്സര പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനവും ചികിത്സ സഹായവിതരണവും അദ്ദേഹം നടത്തി. കരയോഗം പ്രസിഡന്റ് സി രാജ്കുമാര് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബൈജുകുമാര്‍, ആര് രഞ്ജിത്ത് രാജന്, എസ് വിജയകുമാരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.