തിരുവനന്തപുരം: തനിക്കൊപ്പം ഇറങ്ങി വരാത്തതിന് വീട്ടമ്മയെ വീട്ടില്‍ക്കയറി മര്‍ദിച്ച് യുവാവ്. കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടില്‍ എസ് അഖില്‍ ആണ് വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഇരുപത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ചതിനായിരുന്നു വീട്ടമ്മയെ ക്രൂരമായി മര്ദിത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഒപ്പം കഴിയണം എന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും വീട്ടമ്മ തയ്യാറായില്ല.
also read: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കുട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധി
തുടര്‍ന്ന് കഴിഞ്ഞദിവസം 35-കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖില്‍ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചു. പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അഖില്‍ .