തൃശൂര്‍: റെയില്‍വെ ട്രാക്കിലൂടെ നടക്കവെ തോട്ടില്‍ വീണ് പരുക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംബവം. വി ആര് പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ദേവിക്ക് ഒപ്പമുണ്ടായിരുന്ന മുപ്പത്തിയഞ്ചുകാരിയെ രക്ഷപ്പെടുത്തി.
ഫൗസിയയെയാണ് രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ദേവിയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചാലക്കുടി വി ആര് പുരത്താണ് സംഭവം. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം.
also read: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്, സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നപ്പോള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തോട്ടില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.