തൃശൂര്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ മതില് ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി. തൃശ്ശൂരിലെ മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ ആണ് സംഭവം. ആളപായമില്ല. നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുക്കയറുകയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ഷൊര്‍ണൂര്‍…കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കോഞ്ചേരിയിലായിരുന്നു അപകടം. ഉറക്കത്തിലായ വീട്ടുകാര്‍ വലിയ ശബ്ദം കേട്ടുണര്‍ന്നപ്പോഴാണ് വീട്ടുമുറ്റത്ത് ലോറി കിടക്കുന്നത് കണ്ടത്. വീട്ടുമതിലും ഗെയ്റ്റും തകര്‍ത്താണ് ലോറി ഇരച്ചെത്തിയത്.
also read: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ലോറിയിടിച്ച് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. വീടിനു മുമ്പിലെ മരത്തിലിടിച്ചാണ് ലോറി നിന്നത്. ഡോക്ടറുടെ വീടാണിത്. അപകടം അര്ധരാത്രിയിലായിതിനാല് ക്ലിനിക്കില്‍ ആരുമില്ലാത്തതും രക്ഷയായി.