കോഴിക്കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി കന്നൂരിലാണ് സംഭവം. കോക്കല്ലൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പ്രജീഷാണ് അല്‍ക്കയുടെ ഭര്‍ത്താവ്. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം നടന്നത്. മുറിയുടെ വാതില്‍ അടച്ചത് കണ്ട് വീട്ടുകാര്‍ വിളിച്ചുനോക്കി.
also read: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറി, കണ്ടത് മൂര്‍ഖന്‍ പാമ്പിനെ!
വാതില്‍ തുറക്കാതിരുന്നതോടെ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിലെ ജനല്‍ക്കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.