കണ്ണൂര്‍: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറിയ സ്ത്രീ കണ്ടത് പാമ്പിനെ. കണ്ണൂരിലാണ് സംഭവം. കാടാച്ചിറ ടൗണിലെ എസ്ബിഐയുടെ എടിഎം മെഷിനിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം.
എടിഎമ്മില്‍ പണമെടുക്കാന്‍ ഒരു സ്ത്രീ വന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഇവര്‍ പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉടനെ തന്നെ സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. വ്യാപാരികളും നാട്ടുകാരും എടിഎമ്മിനു സമീപം എത്തി മൂര്‍ഖന്‍ ആണെന്നു സംശയം പ്രകടിപ്പിച്ചു.
also read: 6 വയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; ഇടുക്കിയിൽ ഓട്ടോ ഡ്രൈവർക്ക് 81 വർഷം തടവ്!
ഇതോടെ നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകകയായിരുന്നു. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി മൂര്‍ഖന്‍ പാമ്പാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് പാമ്പിനെ എടിഎമ്മില്‍ നിന്നു പിടിച്ചുകൊണ്ടുപോയി. സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.