തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 22 ലക്ഷത്തോളം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബസ് യാത്രക്കാരികളായ സ്ത്രീകളാണ് തട്ടിപ്പിന് ഇരകളായത്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി. കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്ത്താക്കന്മാരുള്ള സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
also read: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറി, കണ്ടത് മൂര്‍ഖന്‍ പാമ്പിനെ!
ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തതായിട്ടാണ് സൂചന. ഇരകളാക്കപ്പെട്ട സ്ത്രീകളില്‍ നിന്ന് ഇയാള്‍ സ്വര്‍ണ്ണം തട്ടിയെടുത്തതായും പരാതിയുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയും ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.