കൊല്ലം: കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അഷ്ടമുടി ആശുപത്രിയില്‍ വെച്ച് മൈലക്കാട് സ്വദേശി ഹര്‍ഷയാണ് മരിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. ഹൃദയാഘാതമാണ് ഹര്‍ഷയുടെ മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
അതേസമയം, യുവതിയുടെ മരണകാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കഴിഞ്ഞദിവസമാണ് വിപിന്റെ ഭാര്യ ഹര്‍ഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.
also read: 50 ലക്ഷത്തിന്റെ കടം, വീട് വില്‍ക്കാനിരിക്കെ ബാവയെ തേടിയെത്തി ഭാഗ്യദേവത, കിട്ടിയത് ഒരു കോടി!
എന്നാല്‍ പ്രസവത്തിന് പിന്നാലെ ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയില്‍ ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും ചികിത്സാകാര്യങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം.
അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.