ശ്രീകാര്യം: ബൈക്കപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. റോഡില്‍ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാര്യവട്ടത്തിന് സമീപം അമ്പലത്തിന്‍കരയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അന്ന് രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ഡൂക്ക് ബൈക്കില്‍ ശ്രീകാര്യത്ത് നിന്ന് കഴക്കൂട്ടത്തേയ്ക്ക് പോകവെ ബൈക്ക് തെന്നി വീണായിരുന്നു അപകടം.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ കൃഷ്ണ ഹരി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്.