ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഇളകി വീണ് അപകടം. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിന്നും കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ തലയിലാണ് കോണ്‍ക്രീറ്റ് കഷ്ണം വീണത്.
പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലവൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള അഭയ ദേവിന്റെ ചോറൂണിനിടെയാണ് ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണത്.
കലവൂര്‍ ചിന്നമ്മ കവല സ്വദേശി ആര്യയ്ക്ക് പരിക്കേറ്റത്. ചോറൂണിനായി കുഞ്ഞിനെ ആനക്കൊട്ടിലില്‍ ഇരുത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ആര്യയുടെ തലയില്‍ നാല് തുന്നല്‍ വേണ്ടി വന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. കുഞ്ഞ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.