തൃശൂര്‍: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി ആദേശി(10)നാണ് പാമ്പുകടിയേറ്റത്. അണലിയാണ് കടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് കുട്ടിയെ അണലി കടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പാമ്പിനെ കണ്ടതോടെ നിലവിളിച്ച കുട്ടിയെ മാതാപിതാക്കളും അയല്‍വാസികളും ചേര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വടക്കഞ്ചേരി ആനപറമ്പ് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ആദേശ്.