മലപ്പുറം: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് രണ്ടു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന് ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്കി. മാതാവ്: സ്നേഹ.