തൃശൂര്‍: ബിഎസ്സി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകള്‍ സാന്ത്വനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
19 വയസ്സായിരുന്നു. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയാണ് സാന്ത്വന. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നയോടെയാണ് സംഭവം.
also read: കാര്‍ കനാലില്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവം; അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയും
ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കാട്ടൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അമ്മ രജ്ജിത, സഹോദരി മാളവിക.