കൊടുവായൂര്‍: വീട്ടമ്മയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് സംഭവം. കാക്കയൂര്‍ ചേരിക്കോട് ഷാഹുല്‍ ഹമീദിന്റെ ഭാര്യ നൂര്‍ജഹാനെയാണ് വീടിന് സമീപം കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന നൂര്‍ജഹാനെ രാവിലെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
also read: സൗജന്യമായി ഭക്ഷണം നല്‍കിയില്ല, ഹോട്ടല്‍ മാനേജറെ മര്‍ദിച്ച് പൊലീസുകാരന്
മക്കള്‍ സജ്ന, ഷെമീര്‍, ഷാഹിദ്. മരുമകന്: കാജാ ഹുസൈന്. സംസ്കാരം ചേരിക്കോട് ഖബര്‍സ്ഥാനില്‍.