സൗജന്യമായി ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ഹോട്ടല്‍ മാനേജറെ മര്‍ദിച്ച് പൊലീസുകാരന്. മുംബൈ പൊലീസിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ വിക്രം പട്ടീലാണ് അക്രമം നടത്തിയത്. മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരന് ഹോട്ടല്‍ മാനേജറെ മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അര്‍ധരാത്രി ഹോട്ടലിലേക്ക് എത്തിയ ശേഷമായിരുന്നു അക്രമം. സാന്താക്രൂസ് ഈസ്റ്റിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം .മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പൊലീസുകാരനെന്നും അടുക്കളയിലേക്ക് ചെന്ന് ഭക്ഷണം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
See this arrogant symbol of VAS00LI Sarkar
This Mumbai cop API Vikram Patil, hit the cashier of a restaurant at 12:30 at midnight becoz they refused him FREE F00D & DRINKS as kitchen had closed
VAZEGIRI in full force thru’ out Maha police force😠
— Pallavi (@pallavict) December 23, 2021
എന്നാല്‍ അടുക്കള അടച്ചുവെന്നും 12.35 ആയല്ലോയെന്നും മാനേജരായ ഗണേഷ് പട്ടേല്‍ പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്ന് കുപിതനായ ഇയാള്‍ ഹോട്ടല്‍ മാനേജറെ പൊതിരെ തല്ലുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റിയത്.