കോഴിക്കോട്: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ കൊലപാതക ശ്രമം.
യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്.
പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയെയാണ് യുവാവ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.