ആലുവ: ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളികളിലാണ് 73കാരി ഭിക്ഷാടനം നടത്തിയിരുന്നത്. ഇവരുടെ മുറിയിലെ അലമാരയില്‍ നിന്ന് 1,67,620 രൂപയും ലഭിച്ചു.
ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു. കുഴുവേലിപ്പടി മുസ്ലീം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഐഷാബി കഴിഞ്ഞിരുന്നത്. കുഴിവേലപ്പടിയില്‍ ഐഷാബി എത്തിയിട്ട് അഞ്ച് വര്‍ഷത്തോളമായിരുന്നു.
Also Read: ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചു, പൊട്ടിയത് പുതുപുത്തന്‍ റോഡ്; പൊട്ടിത്തെറിച്ച് ബിജെപി എംഎല്‍എ
35 വര്‍ഷം മുന്‍പ് ഐഷാബിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം തനിച്ചാണ് താമസം. രാവിലെ ഭക്ഷണം കഴിച്ചതായി അടുത്ത മുറിയിലുള്ളവരോട് ഐഷാബി പറഞ്ഞു. പിന്നെ ഐഷാബിയെ പുറത്തേക്ക് കാണാതായതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. എടത്തല പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.