ലഖ്നൗ: ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോള് പൊട്ടിയത് പുതുപുത്തന്‍ റോഡ്. ഉത്തര്‍പ്രദേശിലെ ബിജ്നോറില്, ഒന്നേകാല്‍ കോടി രൂപയോളം ചെലവില്‍ പുനര്‍നിര്‍മിച്ച ഏഴു കിലോമീറ്റര്‍ റോഡാണ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ തകര്‍ന്നത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ സുചി മൗസം ചൗധരി രംഗത്തെത്തി. എംഎല്‍എയാണ് ഉദ്ഘാടനം നടത്തിയത്.
This 7 km road in west UP’s Bijnor took 1.16 crores to renovate but when @BJP4UP MLA Suchi Chaudhary tried a coconut cracking ritual to formally inaugurate it , its the road that cracked open, she says …. pic.twitter.com/fvtaEEsNWf
— Alok Pandey (@alok_pandey) December 3, 2021
ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള് റോഡിന്റെ ഭാഗം ഇളകിവന്ന വിവരം എംഎല്‍എ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎല്‍എ, അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ എത്തുന്നതിനായി മൂന്നു മണിക്കൂറിലേറെ നേരം എംഎല്‍എ സ്ഥലത്തു കാത്തിരിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി റോഡിന്റെ സാംപിള്‍ ശേഖരിക്കാന്‍ സഹായിച്ചതിനുശേഷമായിരുന്നു അവരുടെ മടക്കം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുചി ചൗധരി അറിയിച്ചു.