തിരുവനന്തപുരം: തിരുവനന്തപുരത്ത് 15-ാം വയസ്സില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികള്‍ക്ക് വാക്സിന് മാറി കുത്തിവെച്ചതായി പരാതി. ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
കോവിഡ് വാക്സിനായ കോവിഷീല്‍ഡാണ് കുട്ടികള്‍ക്ക് നല്‍കിയത്. തെറ്റായി വാക്സിന് കുത്തിവച്ചതിനെത്തുടര്‍ന്ന് ഇരുവരും ഉഴമലയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ഒന്നിച്ചാണ് വാക്സിന് എടുക്കാന്‍ എത്തിയത്.
Also Read: 24 സുന്ദരിമാരെ പിന്തള്ളി, കേരളത്തിന്റെ സൗന്ദര്യ റാണിയായി ഗോപിക സുരേഷ്, വീഡിയോ
15 വയസ്സിലെ കുത്തിവയ്പ് എടുക്കാനായി ഒപി ടിക്കറ്റ് എടുത്തെങ്കിലും വിദ്യാര്‍ഥിനികള്‍ കോവിഡ് വാക്സിനേഷന് നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു.
പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി. അതേസമയം ഇവര്‍ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.