കൊച്ചി: കേരളത്തിന്റെ സൗന്ദര്യ റാണിയായി കണ്ണൂര്‍ സ്വദേശി. ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ ഗോപിക സുരേഷാണ് 2021 മിസ് കേരള മത്സരത്തില്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 24 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്.
എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയു0 ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാല്‍ ആണ് സെക്കന്റ് റണ്ണറപ്പ്. മൂന്ന് റൌണ്ടുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ് തുടങ്ങിയവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരില്‍ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു. കേരളീയം, ലെഹംഗ, ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണു മത്സരം നടന്നത്. കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടില്‍ മത്സരാര്‍ഥികള്‍ വേദിയിലെത്തിയത്.
Also Read: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും സമ്മാനിച്ചു.