വാഴൂർ: സ്വീഡനിലേക്ക് പോകാനിരുന്ന നഴ്സായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു. വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യാണ് മരിച്ചത്.
മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയായ നിമ്മി കർണാടകയിൽ നഴ്സായിരുന്നു. ഇതിനിടെ ശ്രമഫലമായി സ്വീഡനിൽ ജോലികിട്ടിയത്.
വിദേശത്തേക്ക് പോകുന്നതിനു മുന്നോടിയായി മണിമലയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കു പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. നിമ്മിയുടെ ഭർത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു.