തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന് ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തിന് ലഭിച്ച വാക്സിന് ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്കിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി.
വാക്സിന് പാഴാവുന്നത് ചുരുക്കി നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നഴ്സുമാരും കാണിച്ച മാതൃക നല്ല കാര്യമാണ്. കൊവിഡ് 19 ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല്‍ കുറയ്ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
കേരളത്തിന് 73,38,806 ഡോസ് കൊവിഡ് വാക്സിനാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കൊവിഡ് വാക്സിന് ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്സുമാരുടെ മികച്ച കാര്യക്ഷമതയ്ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.
Good to see our healthcare workers and nurses set an example in reducing vaccine wastage.
Reducing vaccine wastage is important in strengthening the fight against COVID-19. https://t.co/xod0lomGDb
— Narendra Modi (@narendramodi) May 5, 2021
അതേസമയം, കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.