ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന് കൈപിടിച്ച് തിരിച്ച് ഒടിച്ചെന്ന പരാതിയുമായി മത്സ്യത്തൊഴിലാളി. കാഞ്ഞിരംചിറ പുന്നയ്ക്കല്‍ വീട്ടില്‍ ഡേവിഡ് (ബിനു-42) ആണ് പോലീസുകാരനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
നവംബര്‍ 17ന് 2 മണിയോടെയായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ വന്ന പൊലീസുകാരില്‍ ഒരാളാണ് മര്‍ദിച്ചതെന്ന് ഡേവിഡ് പറയുന്നു. സഹോദരനെ സംബന്ധിച്ച് അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ പരാതി ഉണ്ടെന്നായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
സ്ഥലത്തില്ലായിരുന്ന സഹോദരനെ കാണിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദിച്ചതെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ഡേവിഡ് പറഞ്ഞു. കൈ പിടിച്ച് തിരിച്ചിട്ടില്ലെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.
സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് സംബന്ധിച്ചുള്ള പരാതി അന്വേഷിക്കുന്നതിന് ഡേവിഡിന്റെ അയല്പക്കത്തെ വീടുകളില്‍ ചെന്നപ്പോള്‍ അവിടേക്ക് വന്ന ഡേവിഡ് പൊലീസുകാരന്റെ ദേഹത്ത് പിടിച്ചു. ഡേവിഡിനെ തള്ളിമാറ്റിയ ശേഷം തിരികെ പോരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.