വെട്ടൂര്‍: ബൈക്കിലെത്തിയ സംഘം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചു. പുത്തചന്തയില് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിളബ്ഭാഗം എസ്എസ് ലാന്റില്‍ സുശീന്ദ്രനെ(55) ആണ് ബൈക്കിലെത്തിയ സംഘം കമ്പി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഇരുകാലുകള്‍ക്കും പരുക്കേറ്റ സുശീന്ദ്രനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
രാവീലെ വീട്ടില്‍ നിന്നും ചന്തയിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ സംഘം വിളബ്ഭാഗം വലയന്റെകുഴി റോഡില്‍ വെച്ച് സുശീന്ദ്രനെ ആക്രമിച്ചത്. സുശീന്ദ്രന് അഴിമതിരഹിത സംരക്ഷണസമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സംഘടനാ നേതൃത്വത്തില്‍ നടക്കുന്ന പൊതുപ്രവര്ത്തനങ്ങളില് നീരസമുള്ള ചിലരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു.