മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കടുവയുടെ ശല്യം ഏറിയ സാഹചര്യത്തില്‍ വനംവകുപ്പ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. അടുമാരി കോളനിക്ക് സമീപമാണ് കൂട് വച്ചത്. ഇരയായി ഒരു ആടിനെയും കൂടിന് സമീപത്തായി കെട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശിലേരി അടുമാരിയിലും സമീപപ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനപാലകരെ നാട്ടുകാര്‍ തടഞ്ഞു വെച്ചിരുന്നു. അടുമാരി ഗോപിയുടെ ആടിനെയാണ് തിങ്കളാഴ്ച രാത്രി കടുവ കൊന്നത്. തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് വനപാലകര്‍ അടുമാരി കോളനിക്ക് സമീപം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ പികെ ആസിഫ്, ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി രതീശന്, ബയോളജിസ്റ്റ് ഒ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട് സ്ഥാപിച്ചത്.