കഴക്കൂട്ടം: മൊബൈല്‍ കടയില്‍ കയറി മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശികളായ സുനില്‍ സൈമണ്‍(21), റോഷന് (22), സുരേഷ്(21), അജിത്(22), പ്രശാന്ത് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച രാത്രിയാണ് മര്യനാട് രാജു കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം കുത്തി തുറന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും 30000 രൂപയും സംഘം മോഷ്ടിച്ചത്. പിടിയിലാവാതിരിക്കാന്‍ വേണ്ടി ഇവര്‍ കടയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക്കും മോഷ്ടിച്ചു. തുടര്‍ന്ന് സംഘം തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കടന്നു.
തിരിച്ച് പൂന്തുറയില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. ഇവര്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകളും മറ്റും പോലീസ് കണ്ടെടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്വൈ സുരേഷ്, കഠിനംകുളം ഇന്‍സ്പെക്ടര്‍മാരായ എച്ച്എല് സജീഷ്, ആര് രതീഷ് കുമാര്‍, കൃഷ്ണപ്രസാദ്, കെഎംഎ ഷാജി എന്നിവര്‍ ചേര്‍ന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.