മേപ്പാടി: പാടിവയലില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയിലായി. മേപ്പാടി നെടുംകരണ മില്ലൂര് സുലൈമാന്‍ (49) ആണ് പിടിയിലായത്.
എസ്ഐ ജിതേഷും സംഘവുമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പൊതികളായി സൂക്ഷിച്ച 900 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.