വിതുര: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ചു വീണ് യുവാവിന് പരിക്കേറ്റു. വിതുര ശാസ്താംകാവ് മീനു ഭവനില്‍ എസ് സജികുമാറി(45)നാണ് പരിക്കേറ്റത്.
വിതുരയില്‍ നിന്നും വീട്ടിലേക്കു മടങ്ങവെ ശാസ്താംകാവ് ആറ്റുകടവിനു സമീപത്ത് വെച്ചാണ് കാട്ടുപന്നിക്കൂട്ടം കുറുകെ ചാടിയത്. വളവ് തിരിഞ്ഞു വരവെ തോട്ടത്തിനുള്ളില്‍ നിന്നു വാഹനത്തിനു മുന്നിലേക്കു കാട്ടുപന്നിക്കൂട്ടം എടുത്തു ചാടുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്.
കാലിനു ഗുരുതര പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. അതേസമയം പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.