കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 17 ലക്ഷം രൂപയുടെ 332.8 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്ന് കാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണ മിശ്രിതമാണു കസ്റ്റംസ് പിടികൂടിയത്. ഇതിനോടൊപ്പം 3,000 സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍ വാഗിശ് കുമാര്‍ സിങ്, സൂപ്രണ്ടുമാരായ കെ സുധീര്‍, ഐസക് വര്‍ഗീസ്, വിജെ പൗലോസ്, സിപി സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണവും സിഗരറ്റും പിടികൂടിയത്.