വെള്ളറട: ബന്ധം മറന്ന് വീണ്ടും നേര്‍ക്കുനേര്‍ ഏറ്റമുട്ടാനൊരുങ്ങിയിരിക്കുകയാണ് ഈ അമ്മാവനും അനന്തരവനും. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ നേര്‍ക്കുനേര്‍ പോരാട്ടമാണിത്. സിപിഎമ്മിന്റെ മുതിര്‍ന്ന പ്രാദേശിക നേതാവായ എം വത്സലന്‍ നായരും അനന്തരവന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി നായരുമാണ് ബന്ധം മറന്നു പോരാടുന്നത്. വത്സലന്‍ നായരുടെ സഹോദരിപുത്രനാണ് ബിജു.
കഴിഞ്ഞ തവണ ഇരുവരും തമ്മിലുള്ള അങ്കം വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡിലായിരുന്നു. ഇത്തവണ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ പനച്ചമൂട് ഡിവിഷനിലാണ് ഇരുവരും മത്സരിക്കുന്നത്.
അമ്മാവനും അനന്തരവനും മുമ്പ് വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ അംഗങ്ങളായിരുന്നു. മുണ്ടനാട് വാര്‍ഡില്‍ മത്സരിച്ചാണ് ബിജു അംഗമായത്. 4 തവണ വത്സലന്‍ നായര്‍ കരിക്കാമന്‍കോട് വാര്‍ഡില്‍ വിജയിച്ചു. ബിജു ആദ്യ മത്സരത്തില്‍ അമ്മാവനോടു തോറ്റു. കഴിഞ്ഞ തവണ നടന്ന രണ്ടാം മത്സരത്തില്‍ ഇരുവരും പരാജിതരായി. യുഡിഎഫ് ആണു വിജയിച്ചത്. യൂത്ത്കോണ്‍ഗ്രസ് നേതാവായ ശ്യാം ആണ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.