വയനാട്: വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ചതിന് കാരണം മകളുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാണെന്ന് ബന്ധുക്കള്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം മാനസിക വൈകല്യങ്ങളും പ്രകടിപ്പിച്ചിരുന്ന അവിവാഹിതയായ മകളുടെ അവസ്ഥയില്‍ ഇരുവരും വിഷമിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറഞ്ഞത്.
വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന് (80), ഭാര്യ സുമതി (77) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും ഉടന്‍ തന്നെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. രണ്ട് പേര് വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. അവിവാഹിതയായ ഈ മകളോടൊപ്പമാണ് ഇരുവരും താമസിച്ചു വന്നിരുന്നത്.