കറ്റാനം: തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്കു വിവാഹത്തിരക്കും. ആലപ്പുഴഭരണിക്കാവ് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജേഷ്രാജാണ് സ്ഥാനാര്‍ഥികളിലെ പുതുമണവാളന്. വോട്ട് തേടിയുള്ള ഭവന സന്ദര്‍ശനത്തില്‍ രാജേഷ്രാജ് വിവാഹവും ക്ഷണവും ഉണ്ട്.
തിരഞ്ഞെടുപ്പു തീയതി തീരുമാനിക്കുന്നതിനു ഒരുമാസം മുന്‍പാണ് വിവാഹ നിശ്ചയം നടന്നത്. പിന്നീട് വിവാഹം മാറ്റിവെക്കാനും പറ്റാത്ത അവസ്ഥയായി. ഇലിപ്പക്കുളം തോണ്ടത്തറയില്‍ പരേതനായ ബാലകൃഷ്ണന്- പൊന്നമ്മ ദമ്പതികളുടെ മകള്‍ പി.രേണുകയാണു രാജേഷ്രാജിന്റെ വധു.
കറ്റാനം ഭരണിക്കാവ് അരൂണില് പരേതനായ രാജപ്പന്- ദേവി ദമ്പതികളുടെ മകനാണു രാജേഷ്രാജ്. ഈ മാസം 30ന് കറ്റാനം മങ്ങാരം ദേവീ ക്ഷേത്രത്തില്‍ വെച്ചാണ് രാജേഷ്രാജിന്റെയും രേണുകയുടെയും വിവാഹം വിവാഹം.