ചെന്നൈ: കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്. തമിഴ്നാട്ടിലെ കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് കാമുകന് അജിന് ക്രൂരമായി മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.
സമീപകാലത്തായാണ് പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയത്. ഇതിനെ കാമുകനായ അജിന് എതിര്‍ത്തു. അതേസമയം, ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന പാര്‍ട്ടികളിലായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യം. ഇത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവാണ്.
ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ മറ്റു വിദ്യാര്‍ഥിനികളെ എത്തിച്ചിരുന്നത് ഈ പെണ്‍കുട്ടിയാണെന്നാരോപിച്ചാണ് കാമുകന് ആക്രമണമഴിച്ചുവിട്ടത്. പെണ്‍കുട്ടിയുടെ സഹപാഠിയായ വിദ്യാര്‍ഥിയാണ് പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്.
also read:
ഇത് അജിന് അറിയുകയും എതിര്‍ക്കുകയും ചെയ്തെങ്കിലും പെണ്‍കുട്ടി പിന്മാറിയില്ല. ലഹരിപ്പാര്‍ട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ അജിന് എല്ലാവരെയും ആക്രമിക്കുകയായിരുന്നു. പാര്‍ട്ടിക്കെത്തിയ യുവാക്കളെയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചു.