ലക്നൗ: പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ സ്ത്രീക്ക് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇവരെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു. മഹോബ ജില്ലയിലാണ് സംഭവം. യുവതി രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഇതിന് ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ”മകനെ ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്” – സ്ത്രീ പറഞ്ഞു.
തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു. ഇതിന് പിന്നാലെ ഇവര്‍ ജോലിക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടാന്‍ അപേക്ഷിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.