ചെന്നൈ: അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിയായ നീതി ദേവന് ആണ് മരിച്ചത്. യുവാക്കളുടെ അഭ്യാസത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രസിഡന്‍സി കോളജിലെ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. ട്രെയിനിന്റെ പടിയില്‍ നിന്നും നീതി ദേവന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ട്രെയിനിന്റെ ഫുട്ട് ബോര്‍ഡിലും ജനല്ക്കമ്പിയിലും തൂങ്ങിയാണ് അഭ്യാസം കാണിച്ചുെകാണ്ടിരുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ റെയില്‍വേയും രംഗത്തെത്തി. അപകടം ഒരു ഓര്‍മപ്പെടുത്തലാണെന്നും ട്രെയിനില്‍ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കാനും റെയില്‍വേ അധികൃതര്‍ നിര്‍ദേശിക്കുന്നു.