ചെന്നൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നടുക്കത്തിലുമാണ് തമിഴ്നാട്ടിലെ ഒരു കുടുംബം. രാജയും ഭാര്യയും പത്ത് മാസം പ്രായമായ കുഞ്ഞുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കല്ലക്കുറുച്ചി ജില്ലിയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ ഒരു വീട്ടിലാണ് സംഭവം. രാത്രി ഗ്യാസില്‍ പാല് തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് രാജയുടെ ഭാര്യ പോയതിന് പിന്നാലെയായിരുന്നു അപകടം സംഭവിച്ചത്.
also read: പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയ ഭര്‍ത്താവ് തിരിച്ചെത്തിയത് ലക്ഷപ്രഭുവായി, അമ്പരന്ന് ഭാര്യ
ഗ്യാസില്‍ പാല് തിളപ്പിക്കാന്‍ വെച്ച കാര്യം ഇവരോട് മറന്നുപോവുകയും ചെയ്തു. സ്റ്റൗവില്‍ നിന്നും വൈക്കോല്‍ മേഞ്ഞ വീടിന് ഉടന്‍ തന്നെ തീപിടിക്കുകയും ചെയ്തു. തീപിടിത്തത്തിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Domestic LPG cylinder blast in Kallakuruchi district.
Fortunately, no one injured in the accident. 10-year-old Rohit Sharma and his mom had a miraculous escape. pic.twitter.com/v9YLtKsiS7
— Mugilan Chandrakumar (@Mugilan__C) April 1, 2022