വീട്ടിലേക്ക് പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയി ലക്ഷപ്രഭുവായി തിരിച്ചെത്തിയ ഭര്‍ത്താവിനെ കണ്ട് അമ്പരന്ന് ഭാര്യ. അമേരിക്കയിലെ വിസ്കോണ്‍സിനിലെ ഒരു കുടുംബത്തെയാണ് ഭാഗ്യം തേടിയെത്തിയത്. കൈയ്യിലുണ്ടായിരുന്ന പൈസയ്ക്ക് എടുത്ത ലോട്ടറിക്ക് ഒന്നാംസമ്മാനം ലഭിച്ചതോടെയാണ് ജോസഫ് ബെഡ്നാരെക്ക് കണ്ണടച്ച് തുറക്കുംമുമ്പേ ലക്ഷപ്രഭുവായത്.
ഭാര്യ എല്ലയുടെ ആവശ്യപ്രകാരം പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. സാധനങ്ങള്‍ വാങ്ങി ബാക്കിയുള്ള പൈസയ്ക്ക് ഹോട്ട് ഡോഗ് വാങ്ങണമെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിനു വേണ്ടി പോകുമ്പോഴാണ് ലോട്ടറി വില്പന കേന്ദ്രം ശ്രദ്ധയില്‍പ്പെട്ടത്.
also read: നടി അഞ്ജലി അമീറിന് യുഎഇ ഗോള്‍ഡന്‍ വിസ, സന്തോഷം പങ്കുവെച്ച് താരം
അതോടെ കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. ഇതറിഞ്ഞപ്പോള്‍ ജോസഫിന് വിശ്വസിക്കാനായില്ല. ഭാര്യയെ വിളിച്ച് നമ്പര്‍ പരിശോധിപ്പിച്ചാണ് ഉറപ്പാക്കിയത്.
21 വര്‍ഷത്തെ വിവാഹജീവിതത്തില്‍ ഭാഗ്യം എപ്പോഴും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. വീടിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം. മറ്റുള്ളവരെ സഹായിക്കുമെന്നും ദമ്പതികള്‍ പറയുന്നു.