പുതിയ വീട് പണിയുന്നതിനായി പഴയ വീട് പൊളിച്ച ദമ്പതികള്‍ക്ക് ലഭിച്ചത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍. യുകെയിലെ എല്ലേര്ബി ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. വീടിന്റെ തറ പൊളിച്ചപ്പോള്‍ 264 സ്വര്‍ണ നാണയങ്ങളാണ് ലഭിച്ചതെന്ന് ‘ദ് ൈടംസ്’ റിപ്പോര്‍ട്ട് ചെയ്തു.
വീടിന്റെ അടുക്കള ഭാഗത്തു നിന്നാണ് 264 സ്വര്‍ണ നാണയങ്ങള്‍ ലഭിച്ചത്. 2.3 കോടി രൂപയ്ക്ക് ഇവ ലേലം ചെയ്യാനാണ് തീരുമാനം. പത്തു വര്‍ഷമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നു. 2019ല്‍ ലഭിച്ച സ്വര്‍ണം ലേലം ചെയ്യാനുള്ള നടപടികളായതോടെയാണ് വിവരം പുറത്തറിയുന്നത്.
also read: പീഡനശ്രമം തടഞ്ഞു, യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന് യുവാവ്, നടുക്കം
അതേസമയം, ദമ്പതികളുടെ പേര് പുറത്തുവിട്ടിട്ടില്ല. 18-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച വീടിന്റെ അടിത്തറ പൊളിക്കുന്നതിനിടെയാണ് സ്വര്‍ണനാണയം ലഭിച്ചത്.
ഇരുമ്പുപെട്ടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങള്‍. ജെയിംസ് ഒന്നാമന്റെയും ചാള്‍സ് രണ്ടാമന്റെയും കാലഘട്ടമായ 1610 മുതല്‍ 1727 വരെയുള്ള തീയതികളാണ് നാണയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.