ചെന്നൈ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 50 കാരനായ പുരോഹിതന് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. വി.വൈത്യനാഥന്‍ എന്നയാളാണ് പിടിയിലായത്. യുഎസ് ആസ്ഥാനമായുള്ള ഒരു എന്‍ജിഒയില്‍ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) ആണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എന്‍സിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. എന്‍സിഎംഇസിയുടെ പരാതിയെത്തുടര്‍ന്ന് തിരുപ്പൂര്‍ പൊലീസ് പ്രതിയുടെ ഐപി വിലാസവും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
also read: വീടിന് മുകളില്‍ നിന്നും ചെങ്കല്ല് നീക്കുന്നതിനിടെ കാല്‍വഴുതി വീണു, 52കാരന് ദാരുണാന്ത്യം
ഇയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോസ്കോ) 2012, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പോക്സോ ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്ര പൂജാരി ഫെയ്സ്ബുക്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.