ചേര്‍ത്തല: വീടിന്റെ ടെറസില്‍ നിന്നും കാല്‍വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. നഗരസഭ 15-ാം വാര്‍ഡില്‍ കണ്ണികാട്ട് പരേതനായ ദാമോദരന്റെ മകന് കെ ഡി മഹേശന് ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു.
ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. നിര്‍മാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ മുകളില്‍നിന്നാണ് മഹേശന് കാല് വഴുതി വീണത്. കഴിഞ്ഞ 24നാണ് അപകടം സംഭവിച്ചത്. വീടിന്റെ മുകളില്‍ നിന്ന് ചെങ്കല്ല് നീക്കുന്നതിനിടെയാണ് മഹേശന് വീണത്.
ഗുരുതരമായി പരിക്കേറ്റ മഹേശനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. എക്സ്റേ ലോക്കലിലെ സിപിഎം മണവേലി ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ത്തല ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍. അമ്മ: സരസമ്മ. ഭാര്യ: സന്ധ്യ. മക്കള്‍: അനന്തു, ആനന്ദ്. സഹോദരങ്ങള്‍: പുഷ്പദാസന്‍, പുഷ്പ, ബൈജു, ഉഷ.