മുംബൈ: പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. കോവിഡ് ബാധിച്ചതിന് പിന്നാലയാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം അവര്‍ക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോ. പ്രതീത് സാംധാനി അറിയിച്ചു.
പേടിക്കാനില്ലെന്നും ലതാ മങ്കേഷ്കര്‍ രണ്ടാഴ്ചയോളം നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇന്നലെയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് മരുമകള്‍ രചന ഇന്നലെ അറിയിച്ചിരുന്നു.
ലതാ മങ്കേഷ്കറുടെ നില തൃപ്തികരമാണെന്നും രചന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ക്ക് 92 വയസ്സുണ്ട്.
വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.