ചെന്നൈ: പൂജാരിയെന്ന വ്യാജേന കാവിവസ്ത്രം ധരിച്ചെത്തി ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റയാള്‍ അറസ്റ്റില്‍. എം.ദാമുയെന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എം.രാജ, ഇ അസായ്താമണി എന്നിവരാണ് പിടിയിലായത്. റോയപേട്ടില്‍ നിന്നാണ് ദാമു അറസ്റ്റിലായത്. മൈലാപോര്‍, റോയല്‍പേട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
കഞ്ചാവ് വില്പനക്കാരനെന്ന വ്യാജേന പൊലീസ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന ഇയാളെ സമീപിക്കുകയായിരുന്നു. ഇയാള്‍ ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ് കഞ്ചാവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏഴ് കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തേനി, മയിലാതുറൈ എന്നിവടങ്ങളില്‍ നിന്നാണ് രണ്ട് പേര് പിടിയിലായത്. ലഹരി വസ്തുകള്‍ കണ്ടെത്താനായി വ്യാപക പരിശോധനയാണ് തമിഴ്നാട് പൊലീസ് നടത്തുന്നത്. പരിശോധനകളില്‍ 1400 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.