മുഹമ്മ: ഇനിമുതല്‍ പാട്ടുകേട്ടുകൊണ്ട് പണിയെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10 റേഡിയോ നല്കി മുഹമ്മ പഞ്ചായത്ത്. 12 -ാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് പഞ്ചായത്ത് റേഡിയോ വാങ്ങി നല്‍കിയത്. വാര്‍ഡില്‍ 10 തൊഴിലുറപ്പ് ഗ്രൂപ്പുകളാണ് ഉള്ളത്.
ഓരോ റേഡിയോ വീതമാണ് ഓരോ ഗ്രൂപ്പിനും മെമ്പറിന്റ നേതൃത്വത്തില്‍ നല്‍കിയത്. വാര്‍ഡില്‍ നടന്ന ചടങ്ങില്‍ ആര്യാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ആര് രജിത് റേഡിയോ തൊഴിലാളികള്‍ക്ക് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രന് അധ്യക്ഷനായി.
also read: രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി, മൃതദേഹം വീടിനു സമീപത്തെ കുളത്തില്‍
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെ ഒരുപദ്ധതി. തൊഴിലാളികള്‍ക്ക് പോസിറ്റിവ് എനര്‍ജി നല്‍കുകയും കാര്യക്ഷമത വളര്‍ത്തലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ലതീഷ് പറഞ്ഞു. നേരത്തേ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചതോടെ ഇതിനെ ഉന്മൂലനം ചെയ്യുന്നതിന് സമ്മാനങ്ങളും ഏറ്റവും കൂടുതല്‍ ഒച്ചിനെ പിടിക്കുന്നവര്‍ക്ക് സൗജന്യ മെട്രോ യാത്രയും വാഗ്ദാനം ചെയ്ത് വാര്‍ഡ് ശ്രദ്ധ നേടിയിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ കേക്ക് മുറിച്ചു നടത്തി. തൊഴിലുറപ്പ് സാധ്യതകളെ സംബന്ധിച്ചു. ആര്യാട് ബ്ലോക്ക് ഹൗസിംഗ് ഓഫീസര്‍ സി പ്രദീപ് കുമാര്‍, ആര്യാട് ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ സജിത് രാജ് എന്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുമായി ‘തുറന്നു പറച്ചില് ‘സംവാദം ആര് സബീഷ് മണവേലി നേതൃത്വം നല്കി.